നടി ആക്രമണ കേസിൽ നടന് ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത. ബാർ കൗൺസിലിൽ അതിജീവിത പരാതി നല്കി. നടൻ ദിലീപുമായി ചേര്‍ന്നാണ് അഭിഭാഷകര്‍ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അഭിഭാഷകൻ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസിൽവച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു. 20 സാക്ഷികൾ കൂറുമാറിയതിനു പിന്നിൽ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അതിജീവിത പരാതിയില്‍ ആവശ്യപ്പെടുന്നു.
English Summary: Dileep’s lawyers try to sabotage case: Survivor complains to bar council
You may like this video also