Site iconSite icon Janayugom Online

കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി: വിധി ഇന്ന്

വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചതിരിഞ്ഞ് ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുക.അതിനിടെ കോടതി രേഖകൾ മൊബൈൽ ഫോണിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ദിലീപിനോട് വിശദീകരണം ചോദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. 

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിരുന്നു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാർക്കിനേയും ചോദ്യം ചെയ്യും. 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു.

Eng­lish Summary:Dileep’s plea to quash case: Judg­ment today
You may also like this video

Exit mobile version