Site iconSite icon Janayugom Online

നയതന്ത്ര സ്വർണക്കടത്ത്: പണം കണ്ടുകെട്ടാൻ ഇഡി കോടതിയില്‍

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽനിന്ന് പിടിച്ചെടുത്ത പണം കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എൻഐഎ കോടതിയെ സമീപിച്ചു.

ഡോളറും ഇന്ത്യൻ രൂപയുമടക്കം ദേശീയ അന്വേഷണ ഏജൻസിയാണ് ലോക്കറിൽനിന്ന് പിടിച്ചെടുത്തത്. സ്വർണക്കടത്തിൽ കള്ളപ്പണം ഇടപാട് നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പണം കണ്ടുകെട്ടണമെന്ന് ഇഡി കോടതിയിൽ അപേക്ഷ നൽകിയത്.

ഇക്കാര്യത്തിൽ എൻഐഎയുടെ അഭിപ്രായം തേടിയ കോടതി അപേക്ഷ 18ന് പരിഗണിക്കും. പിടിച്ചെടുത്ത പണം എം ശിവശങ്കറിന്റേതാണെന്ന് സ്വപ്ന ഇഡിയോട് പറഞ്ഞിരുന്നു.

കേസിൽ സ്വപ്ന സുരേഷ്, പി എസ് സരിത് എന്നിവരുടെ മൊഴി എൻഐഎ രേഖപ്പെടുത്തിയതായാണ് വിവരം. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെയും ശിവശങ്കറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഇരുവരെയും ബുധനാഴ്ച വിളിച്ചുവരുത്തി മൊഴിയെടുത്തത്.

eng­lish sum­ma­ry; Diplo­mat­ic gold smug­gling: ED in court to seize money

you may also like this video;

Exit mobile version