ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ആണ് തനിക്കെതിരായുള്ള ആരോപണങ്ങൾക്ക് പിന്നിലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ബാലചന്ദ്രകുമാർ ഹർജിയിൽ ആരോപിക്കുന്നു.
ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുതയില്ല. വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിനുള്ള കാരണം ഇവർക്ക് വ്യക്തമാക്കാൻ പോലും കഴിയുന്നില്ലെന്നും ബാലചന്ദ്രകുമാർ ജാമ്യ ഹർജിയിൽ പറയുന്നു.
കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എളമക്കര പൊലീസാണ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തത്. 2011ൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40കാരി പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പീഡനവിവരം പുറത്ത് പറയുമെന്ന് അറിയച്ചതോടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
English Summary: Director Balachandrakumar in high court with anticipatory bail application
You may also like this video