Site iconSite icon Janayugom Online

മറിയവുമായി സംവിധായക ദമ്പതികള്‍

directordirector

ഥാര്‍ത്ഥ ജീവിതത്തില്‍ ഒരുമിച്ച് നടക്കുന്നവര്‍ ചലച്ചിത്ര സംവിധാന രംഗത്ത് കൈകോര്‍ത്താലോ? ജീവിതത്തില്‍ പരസ്പരം അറിയുന്നവ രായതിനാല്‍, ക്രിയേറ്റിവിറ്റി മേഖലയില്‍ കൂടുതല്‍ മികവുറ്റ ഒരു ദൃശ്യവിരുന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ അത് ഏറെ സഹായകര മാകും. മരവിച്ച പെണ്‍മനസുകള്‍ക്കു ഒരു ഉണര്‍ത്തുപ്പാട്ടുമായി എത്തുന്ന ‘മറിയം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദമ്പതികളായ ബിബിന്‍ ജോയും ഷിഹാ ബിബിനുമാണ്. സംവിധായക ദമ്പതികളെന്ന അപൂര്‍വ്വതയ്ക്ക് വഴിയൊരുക്കിയ സാഹചര്യങ്ങളും ചിത്രവിശേഷങ്ങളു മായി അവര്‍ മനസുതുറക്കുന്നു. 

മറിയത്തിലേക്ക് എത്തിപ്പെട്ടത് ?
മണ്‍മറഞ്ഞ പ്രിയനടന്‍ അനില്‍ നെടുമങ്ങാടിനെ വച്ച് ഒരു പ്രോജക്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് അനിലേട്ടന്റെ അകാലത്തിലുള്ള വിയോഗം സംഭവിക്കുന്നത്. അതിനുശേഷമാണ് മറിയത്തിന്റെ സബ്ജക്ട് റെഡിയാക്കുന്നതും പ്രൊഡ്യൂസര്‍ മഞ്ചുചേച്ചി (മഞ്ചുകപൂര്‍)യോടു അക്കഥ അവതരിപ്പിക്കുന്നതും അത് സിനിമയാകുന്നതും. പ്രതിസന്ധികളെ തരണം ചെയ്ത് മറിയവുമായി ഇവിടം വരെ എത്താന്‍ കഴിഞ്ഞതിനു പിന്നില്‍ അനിലേട്ടന്റെ അനുഗ്രഹം കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു. 

നേരിട്ട പ്രതിസന്ധികള്‍?
കോവിഡ് രൂക്ഷമാകുന്ന സമയത്തായിരുന്നു മറിയത്തിന്റെ ഷൂട്ട് ആരംഭിക്കുന്നത്. പലവിധ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ക്രൂ മെമ്പേഴ്‌സിന്റെ ആത്മാര്‍ത്ഥമായ സഹകരണം ഈയവസരത്തില്‍ എടുത്തു പറയുന്നു. 

രണ്ടുപേരും ചേര്‍ന്ന് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത് ? 
യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുമിച്ച് കഴിയുന്നവര്‍ സംവിധാനമേഖലയില്‍ കൈകോര്‍ക്കുമ്പോള്‍ കൂടുതല്‍ മികവോടെ കാര്യങ്ങളെ അവതരിപ്പിക്കാന്‍ സാധിക്കുമെന്നുള്ള തികഞ്ഞ വിശ്വാസം തന്നെയാണ് അതിന്റെ കാരണം. പരസ്പരമുള്ള കെമിസ്ട്രി സിനിമയ്ക്ക് കൂടുതല്‍ ഗുണമുണ്ടാക്കി എന്നാണ് നമ്മള്‍ കരുതുന്നത്. 

മറിയം വ്യത്യസ്ഥമാകുന്ന തെങ്ങനെ ? 
പല ഭാഷകളിലായി നിരവധി സ്ത്രീപക്ഷ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അവയെല്ലാം സ്ത്രീകളുടെ പരിമിതികളെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ആ പരിമിതികളെ എങ്ങനെ അതിജീവിക്കാമെന്നുള്ളത് മറിയം കാണിച്ചു തരുന്നു. ജേര്‍ണലിസ്റ്റും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ബിബിന്‍ ജോയ് ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ഒപ്പം ജോസഫ് ചിലമ്പന്‍, ക്രിസ് വേണു ഗോപാല്‍, പ്രസാദ് കണ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Exit mobile version