Site icon Janayugom Online

സംവിധായക നയന സൂര്യയുടെ മരണം; കഴുത്തിൽ ഞെരിച്ച പാട്, കൊലപാതകമെന്ന് സൂചന

യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമെന്ന് പരാതി. നയനയുടെ സുഹൃത്തുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. തിരുവനന്തപുരത്തെ വീട്ടിനുള്ളിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഞെരിച്ച പാടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

ചലച്ചിത്ര സംവിധായികയായിരുന്ന നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായിരുന്നു ഇവർ. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: direc­tor nayana surya death
You may also like this video

Exit mobile version