ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്–വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം.
2008‑ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സിബിഐ‘യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.
മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്തു. ‘ഒച്ച്’ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
English Summary: director vinu passed away
You may also like this video