Site icon Janayugom Online

പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുക്കെട്ടുന്നത്. നിക്ഷേപകരെ വഞ്ചിച്ച 2000 കോടിയോളം രൂപ തട്ടിയെടുത്തെന്ന് കേസിലാണ് നടപടി. കണ്ടുകെട്ടുന്നത് 31 കോടി രൂപയുടെ സ്വത്തുക്കൾ.അതേസമയം, പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയൽ, റിനു മറിയം എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിലെ സാഹചര്യത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി. അന്വേഷണവുമായി ഇ ഡി ക്ക് മുൻപോട്ട് പോകാമെന്നും കോടതി. കൂടാതെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പുതിയ നീക്കങ്ങൾ. പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ്.

അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ ‚പോപ്പുലർ ഫിനാൻസിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകൾ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതികൾ കമ്പനി കൈമാറാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തിയത്.

1600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസിനെ മലയാളികൾക്ക് നിക്ഷേപമുള്ള വിദേശ കമ്പനി ഏറ്റെടുക്കുമെന്ന പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയേലിൻ്റെയും, മകൾ റിനു മറിയത്തിൻ്റെയും മൊഴികളാണ് കേസിൽ പുതിയ നീക്കങ്ങളുണ്ടെന്ന സൂചന നൽകുന്നത്.എന്നാൽ ഇത്തരത്തിലുള്ള ഒരു കമ്പനിയെ കുറിച്ചുള്ള വിവരങ്ങളോ, ഇവർ പോപ്പുലർ ഫിനാൻസുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളോ ഇ ഡി കണ്ടെത്തിയിട്ടില്ല. തോമസ് ഡാനിയേലിനെയും, റിനു മറിയത്തെയും ആറു ദിവസത്തെ കൂടി കസ്റ്റഡി വേണമെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:Directorate of Enforce­ment to seize assets of Pop­u­lar Finance
You may also like this video

Exit mobile version