Site iconSite icon Janayugom Online

ബിടിഎസ് ആരാധകർക്ക് നിരാശ; പുതിയ വേൾഡ് ടൂർ പട്ടികയിൽ ഇന്ത്യയില്ല

സൗത്ത് കൊറിയൻ സംഗീത വിസ്മയം ബിടിഎസ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ വമ്പൻ വേൾഡ് ടൂർ പ്രഖ്യാപിച്ചെങ്കിലും ഇത്തവണയും പട്ടികയിൽ ഇന്ത്യയില്ല. സൈനിക സേവനത്തിന് ശേഷം ബാന്റിലെ എല്ലാ അംഗങ്ങളും ഒന്നിച്ചെത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര പര്യടനമാണിത്. ഏപ്രിൽ 9ന് ദക്ഷിണ കൊറിയയിൽ തുടങ്ങി 2027 മാർച്ചിൽ ഫിലിപ്പീൻസിൽ അവസാനിക്കുന്ന രീതിയിലാണ് 79 ഷോകൾ ക്രമീകരിച്ചിരിക്കുന്നത്.

ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രധാന നഗരങ്ങളെല്ലാം പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യയെ ഒഴിവാക്കിയത് ബിടിഎസ് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. മാർച്ച് 20ന് പുതിയ ആൽബം പുറത്തിറങ്ങുന്നതിനൊപ്പമാണ് വേൾഡ് ടൂർ പ്രഖ്യാപനവും വന്നത്. ഇന്ത്യയിലെ ആരാധകർ തങ്ങളുടെ പ്രിയ ബാൻഡിനെ രാജ്യത്തേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാപകമായ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്.

Exit mobile version