ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ സി എം ഡി ആയിരുന്ന പിബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.ഡോ. അദീല അബ്ദുള്ളക്ക് സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമനം. ഡോ. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന വകുപ്പ് ഡയറക്ടറുംഡോ. അശ്വതി ശ്രീനിവാസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ മാനേജിങ് ഡയറക്ടറും ആകും.
അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ശർമിള മേരി ജോസഫ്, കായിക വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഡോ. മുഹമ്മദ് ഹനീഷ് , ഗതാഗത വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ഡോ. കെ വാസുകി തുടങ്ങിയവരെ അധിക ചുമതലകളിൽ നിന്നും മാറ്റിയിട്ടുണ്ട്.

