Site iconSite icon Janayugom Online

ഗാന്ധിജയന്തി ദിനത്തിൽ മെട്രോ യാത്രാനിരക്കിൽ ഇളവ്

ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്ക് നാളെ കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം.
സ്വാതന്ത്ര്യ സമരസേനാനികൾക്കായുള്ള തിരിച്ചറിയൽ കാർഡ് യാത്രയ്ക്കായി വരുമ്പോൾ കയ്യിൽ കരുതണം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ നിരക്കിൽ നാളെ മാറ്റമില്ല. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രാദൂരം ഗാന്ധി ജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എം ജി റോഡ് മെട്രോ സ്റ്റേഷന് മുന്നിൽ നിർമ്മിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ ഇന്ന് രാവിലെ 9.30ന് ഹൈബി ഈഡൻ എം പി അനാച്ഛാദനം ചെയ്യും. കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയാണ് 4.5 അടി ഉയരമുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നിർമ്മിച്ചത്. സ്തൂപത്തിന് അഞ്ച് അടിയാണ് ഉയരം. നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസം കൊണ്ടാണ് പൂർത്തിയായത്. ചെട്ടിയാകുന്നേൽ ഗ്രൂപ്പാണ് പ്രതിമയുടെ നിർമ്മാണ ചെലവ് വഹിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തിൽ പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡിന്റെ നിരക്കും ആനുവൽ ഫീസുമായ 225 രൂപ കാഷ്ബാക്ക് ആയി തിരികെ ലഭിക്കും.

Eng­lish Sum­ma­ry: Dis­count on metro fares on Gand­hi Jayanti
You may also like this video;

Exit mobile version