Site iconSite icon Janayugom Online

ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ്

ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ബസ് ജീവനക്കാര്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ അറിയിക്കാന്‍ എല്ലാ ജില്ലകളിലും സംവിധാനം ഒരുക്കിട്ടുണ്ട്. ചെറിയ വിഭാഗം ബസ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് വളരെ മോശം അനുഭവം ആണ് ലഭിക്കുന്നത്. ബസില്‍ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കണ്‍സക്ഷന്‍ നല്‍കാതിരിക്കുക തുടങ്ങിയ വിവേചനം വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്നു. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനും നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണെന്നും എംവിഡി വ്യക്തമാക്കുന്നു.

 

വാട്സ് ആപ്പ് വഴി പരാതിപ്പെടാം;

 

തിരുവനന്തപുരം-9188961001, കൊല്ലം — 9188961002,പത്തനംതിട്ട- 9188961003, ആലപ്പുഴ — 9188961004, കോട്ടയം- 9188961005, ഇടുക്കി- 9188961006, എറണാകുളം- 9188961007, തൃശൂർ — 9188961008, പാലക്കാട്- 9188961009, മലപ്പുറം — 9188961010, കോഴിക്കോട് — 9188961011, വയനാട്- 9188961012, കണ്ണൂർ — 9188961013, കാസർകോട് — 9188961014.

Eng­lish sum­ma­ry; Dis­crim­i­na­tion against stu­dents on bus­es; motor vehi­cles depart­ment says it will take strict action

You may also like this video;

Exit mobile version