Site icon Janayugom Online

കടം വാങ്ങിയ പണത്തെ ചൊല്ലി തര്‍ക്കം; ഒരു കോടിയുടെ ലംബോര്‍ഗിനി കാര്‍ റോഡിലിട്ട് കത്തിച്ചു

തെലങ്കാനയില്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു കോടി രൂപ വില വരുന്ന ലംബോര്‍ഗിനി കാര്‍ കത്തിച്ചു. 2009 മോഡല്‍ മഞ്ഞ നിറത്തിലുള്ള കാറാണ് വാഹന വില്‍പ്പന നടത്തുന്നയാളും മറ്റു ചിലരും ചേര്‍ന്ന് കത്തിച്ചത്. ഹൈദരാബാദിലെ പഹാഡി ഷെരീഫ് ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉടമ വില്‍ക്കാനായി തീരുമാനിച്ച ആഢംബര കാറാണ് സംഘം ചേര്‍ന്നെത്തി കത്തിനശിപ്പിച്ചത്. കാര്‍ വില്‍ക്കുന്ന കാര്യം ഉടമ കൂട്ടുകാരെ അറിയിച്ചിരുന്നു. ഉടമയുടെ കൂട്ടുകാരന്റെ പരിചയക്കാരനാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

വാങ്ങാന്‍ എന്ന ഭാവത്തില്‍ കാര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട ശേഷം റോഡില്‍ വച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥന്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്നാണ് പ്രതി പറയുന്നത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ റോഡില്‍ തീ ആളിപ്പടര്‍ന്ന് കത്തിനശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടമയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Eng­lish Summary:dispute over bor­rowed mon­ey; A Lam­borgh­i­ni car worth one crore was burnt on the road

You may also like this video

Exit mobile version