ഉത്തര്‍പ്രദേശില്‍ ഷാംലി ജില്ലയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്ന് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. സഞ്ജീവ് സൈനി എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം ജില്ലയിലെ ശിവ് കോളനി പ്രദേശത്ത് സംഘങ്ങൾ ഏറ്റുമുട്ടുകയും കല്ലെറിയുകയുമായിരുന്നു. രാഹുൽ എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
English summary: Dispute over firecrackers; One was kil-led
you may also like this video