മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉൾപ്പെടെ അഞ്ചോളം വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദ്ദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കടുവയെ കണ്ട കാര്യം വിളിച്ചറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്താൻ വൈകിയതിനെ ചോദ്യം ചെയ്തതോടെയാണ് വനപാലകരും സ്ഥലം കൗൺസിലർ കൂടിയായ വിപിൻ വേണുഗോപാലടക്കമുള്ള പ്രദേശവാസികളും തമ്മിൽ
വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമുണ്ടായത്. ഇതിനെ തുടർന്ന് സ്ഥലത്തുണ്ടായ വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രനാഥ് നൽകിയ പരാതിയിലാണ് വിപിനെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. എന്നാൽ വിപിനെ ആക്രമിക്കാൻ അരയിൽ നിന്നും കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.
english summary; Dispute with officials over non-capture of tiger; Case against Municipal Councilor
you may also like this video;