എന്‍ഡിഎയില്‍ അതൃപ്തിയുണ്ടെന്നും എന്നാൽ യുഡിഎഫില്‍ ചേരാന്‍ ഇല്ലെന്നും കേരള കാമരാജ് കോണ്‍ഗ്രസ് നേതാവും വിഎസ്ഡിപി (വൈകുണ്ഠ സ്വാമി ധർമപ്രചാരണ സഭ) ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍. യുഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷയുണ്ടെങ്കില്‍ അവർ പുറത്ത് വിടട്ടെ. ഘടകകക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ ബിജെപിക്ക് മടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി വി അൻവറിനും സി കെ ജാനുവിനും ഒപ്പം വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം.
എന്‍ഡിഎയില്‍ അതൃപ്തിയുണ്ട്; എന്നാൽ യുഡിഎഫില്‍ ചേരാന്‍ ഇല്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍

