തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രതിഭ. പുതിയ സ്‌കൂളില്‍ പ്രവേശനം നേടിയ ശേഷം വിദ്യാര്‍ത്ഥി മനോവിഷമത്തിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രതിഭയുടെ മരണത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

