ജെ സി ഐ മാന്നാർ ടൗൺ അറ്റ്ലാന്റയുടെ നേതൃത്വത്തിൽ പരുമല ഗവണ്‍മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മാസ്ക്കും, സാനിറ്റൈസറുകളും വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇൻചാർജ്ജ് എഫ് പ്രീതക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ജെ സി ഐ മാന്നാർ ടൗൺ അറ്റ്ലാന്റ പ്രസിഡന്റ് വി ആർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ എ കരീം, ജെ സി ഐ അറ്റ്ലാന്റ കോ- ഓർഡിനേറ്റർ അനീഷ് കവിയൂർ, അഭിലാഷ് വെൺപാല, അധ്യാപകരായ സിന്ധു ജി, വികാസ് ആർ, നിത്യാ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.