Site iconSite icon Janayugom Online

പഠനോപകരണ വിതരണം നടത്തി

മാരാരിക്കുളം തെക്ക് പഞ്ചായത്തിന് കീഴിലുള്ള എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ടാബ്, ലാപ്ടോപ്പ് തുടങ്ങിയ പഠനോപകരണ വിതരണം ചെട്ടികാട് എസ് സി എം വി ഗവൺമെന്റ് യു പി സ്ക്കൂളിൽ വച്ച് നടത്തി. വിതരണ ഉദ്ഘാടനം മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത നിർവഹിച്ചു.

യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജെ ഇമ്മാനുവൽ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ സേവ്യർ മാത്യു, ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ആർ സീത, അധ്യാപികമാരായ ലിൻസി തോമസ്, നിഷ, അനു എന്നിവർ പ്രസംഗിച്ചു.

Exit mobile version