Site icon Janayugom Online

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവൻസ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അമ്പലത്തറ ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിതരണോദ്ഘാടനം നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരിക്കും.

സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യും. ആദ്യഘട്ടമായി ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണമാണ് ആരംഭിക്കുന്നത്. ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് കുട്ടികൾക്ക് വിതരണം ചെയ്യുക.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷ്യൽ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷികുട്ടികൾക്കും ഭക്ഷ്യഭദ്രതാ അലവൻസ് വിതരണം ചെയ്യും.

Eng­lish sum­ma­ry; Dis­tri­b­u­tion of baby food kits; State lev­el inau­gu­ra­tion today

You may also like this video;

Exit mobile version