Site iconSite icon Janayugom Online

ചായക്കടയില്‍ ഫോം വിതരണം: എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ബംഗാളില്‍ വീടുകളില്‍ പോകുന്നതിന് പകരം ചായക്കടയില്‍ വച്ച് വോട്ടര്‍ പട്ടിക പരിഷ്കരണ ഫോമുകള്‍ വിതരണം ചെയ്ത എട്ട് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചു. കൂച്ച് ബെഹാര്‍, നോര്‍ത്ത് 24 പര്‍ഗനസ് തുടങ്ങിയ ജില്ലകളിലെ ബിഎല്‍ഒമാര്‍ക്കാണ് നോട്ടീസയച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലും തെരുവുകളിലും പ്രാദേശിക ക്ലബ്ബുകളിലുുമെല്ലാം ബിഎല്‍ഒമാര്‍ ഇത്തരത്തില്‍ ഫോമുകള്‍ വിതരണം ചെയ്യുന്നുവെന്ന പരാതി മുമ്പ് ഉയര്‍ന്ന് വന്നിരുന്നു. 

ഓരോ വീടുകളിലും നേരിട്ടെത്തി വേണം ഫോമുകള്‍ വിതരണം ചെയ്യാനെന്ന് ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രത്യേകം പറ‍ഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

Exit mobile version