Site icon Janayugom Online

എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒഫീസിലെ ലഡുവിതരണം; കെ മുരളീധരനെ തള്ളി വിഡി സതീശന്‍

ബലാത്സംഗ കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ പെരുമ്പാവൂരിലെ എം എല്‍ എയുടെ ഓഫീസില്‍ ലഡു വിതരണം ചെയ്തിരുന്നു. ഇതിനെതിരെ മുന്‍ കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ മുരളീധരന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മുരളീധരന്‍റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. 

എംഎൽഎ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയത്. അതില്‍ അസ്വാഭാവികതയില്ല. എൽദോസ് കുന്നപ്പിള്ളിക്കെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിക്കും. ജാമ്യം ലഭിച്ചതും വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ പി സി സി യുടെ നടപടിയുണ്ടാകും.

എംഎൽഎ ഓഫീസിൽ ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എംഎല്‍എക്ക് വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എംഎല്‍എയോട് നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.കര്‍ശന ഉപാധികളോടെ, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുത്,തെളിവു നശിപ്പിക്കരുത്, രാജ്യംവിടരുത്, ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, സോഷ്യല്‍ മീഡിയയിലൂടെ പ്രകോപന പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം.ജാമ്യം ലഭിച്ചിതിന് പിന്നാലെ എല്‍ദോസ് എം.എല്‍.എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Eng­lish Summary:
Dis­tri­b­u­tion of Ladu at Eldos Kun­nap­pil­ly’s office; VD Satheesan reject­ed K Muralidharan

You may also like this video:

Exit mobile version