Site iconSite icon Janayugom Online

റേഷൻ കടകൾ വഴി സാനിറ്ററി നാപ്കിനുകളുടെ വിതരണം; തമിഴ്നാട് സർക്കാരിന്റെ പ്രതികരണം തേടി മദ്രാസ് ഹൈക്കോടതി

റേഷൻ കടകൾ വഴി സൗജന്യമായോ സബ്സിഡി നിരക്കിലോ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജിയിൽ തമിഴ്നാട് സർക്കാരിന്റെ പ്രതികരണം തേടി മദ്രാസ് ഹൈക്കോടതി. ഡിസ്പോസബിൾ സാനിറ്ററി പാഡുകൾ വാങ്ങുന്നതിലെ സാമ്പത്തിക പരിമിതി കാരണം മിക്ക സ്ത്രീകളും പെൺകുട്ടികളും വൃത്തിഹീനമായ ആർത്തവകാല രീതികൾ പിന്തുടരുന്നുവെന്നും അതിനാൽ ന്യായവില കടകൾ വഴി അവ വിതരണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷക ലക്ഷ്മി രാജയാണു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. 

ഓരോ കുടുംബത്തിനും പിഡിഎസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്പോസബിൾ സാനിറ്ററി പാഡുകളെങ്കിലും നൽകണമെന്ന് ഹര്‍ജിയില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുൾ മുരുഗൻ എന്നിവരുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയും ഡിസംബർ 16നുള്ളിൽ മറുപടി നൽകാൻ നിര്‍ദേശിക്കുകയും ചെയ്തു. 

Exit mobile version