Site iconSite icon Janayugom Online

മേയില്‍ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കും: മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി 10-ാം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. 10-ാം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ചൊവ്വാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ചേമ്പറില്‍ നിർവഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഏപ്രിൽ രണ്ടാംവാരം നടക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. 

പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. കഴിഞ്ഞവർഷം പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി. ഈ വർഷം പരിഷ്കരിച്ച രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു. സ്കൂൾ മധ്യവേനൽ അവധിക്ക് മുമ്പ് പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

Exit mobile version