Site iconSite icon Janayugom Online

മാതാപിതാക്കളെ സാക്ഷരരാക്കിയ സിനിയ്ക്ക് 
അനുമോദനവുമായി ജില്ലാ പഞ്ചായത്ത്

മാതാപിതാക്കളെ അക്ഷര ലോകത്തേക്ക് നയിച്ച ജില്ലാ പഞ്ചായത്തിൻറെ അതുല്യം ആലപ്പുഴ പദ്ധതിയുടെ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇൻസ്ട്രക്ടർ സിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വീട്ടിലെത്തി അനുമോദിച്ചു. അച്ഛനെയും അമ്മയെയും സാക്ഷരാക്കിയ സിനിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എസ് ജിനുരാജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ രാജി, ജി വേണുലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി രാജു, ജി സുഭാഷ് കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ സിംല, ബ്ലോക്ക് കോ-ഓർഡിനേറ്റർ പ്രകാശ് ബാബു, മധുകുമാർ, സി ഡി എസ് അംഗം ശ്രീജ സന്തോഷ് എന്നിവരും അനുമോദനച്ചടങ്ങിൽ പങ്കെടുത്തു.

Exit mobile version