Site iconSite icon Janayugom Online

വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്ക്; സംഗീതയ്ക്ക് വിജയ് 250 കോടി നൽകുമെന്ന് റിപ്പോർട്ടുകൾ

ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. കുടുംബ കോടതിയിലുള്ള കേസ് അവസാനിപ്പിക്കുന്നതിനായി സംഗീതയ്ക്കും മക്കൾക്കുമായി വിജയ് 250 കോടി രൂപ നൽകാൻ ധാരണയായതായാണ് സൂചന. ചെങ്കൽപേട്ട് ജില്ലാ കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയിരുന്നത്.

വിവാഹേതര ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടതെങ്കിലും, രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനാണ് വിജയ് താല്പര്യപ്പെടുന്നത്. സംഗീതയുമായി വിജയ് നേരിട്ട് നടത്തിയ ചർച്ചകൾ ഫലം കണ്ടതായും പരസ്പര ധാരണയിലെത്തുന്ന പക്ഷം ഹർജി പിൻവലിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1999ൽ വിവാഹിതരായ ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ട് മക്കളുണ്ട്.

Exit mobile version