Site iconSite icon Janayugom Online

വിവാഹ മോചനം: ആറുമാസ പരിധി വേണ്ടെന്ന് ഹൈക്കോടതി

courtcourt

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത സമയ പരിധി ആവശ്യമില്ലെന്ന് ബോംബെ ഹൈക്കോടതി. പൂനെ സ്വദേശികളായ ദമ്പതികള്‍ക്ക് വിവാഹ മോചനം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ നീരീക്ഷണം. ജസ്റ്റിസ് ഗൗരി ഗോഡ്‌സെയുടെ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. 

ഹര്‍ജിക്കാര്‍ പൂര്‍ണ സമ്മതത്തോടെയാണ് പിരിയാൻ തീരുമാനിച്ചത്. ഇനി ഒരു അനുരഞ്ജനത്തിന് സാധ്യതയില്ലെന്നും അതിനാല്‍ വിവാഹമോചനത്തിന് ബാധകമായ ആറ് മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർ യുവദമ്പതികളാണെന്നും അവരുടെ വിവാഹമോചന ഹർജി തീർപ്പാക്കാതെ വയ്ക്കുന്നത് മാനസിക സംഘർഷത്തിന് കാരണമാകുമെന്നും ബെഞ്ച് പറഞ്ഞു.
2021ൽ വിവാഹിതരായ ഇരുവരും ഒരു വർഷത്തിന് ശേഷം വേര്‍പിരിയാൻ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിത കാത്തിരിപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. എന്നാൽ കുടുംബ കോടതി ഇത് നിരസിച്ചതിനെ തുടർന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Divorce: High Court rejects six-month limit
You may also like this video

Exit mobile version