Site iconSite icon Janayugom Online

വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു; യു​വ​തി​യെ ഭ​ർ​ത്താ​വ് കുത്തി​ കൊ​ല​പ്പെ​ടു​ത്തി

കർണാടകയിലെ ചിക്ക്മംഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിൽ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഹവള്ളി സ്വദേശിനിയായ നേത്രാവതി(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നവീനെതിരെ(39) പൊലീസ് കേസെടുത്തു. സകലേശ്പൂർ സ്വദേശിയായ നവീനുമായി അഞ്ചുമാസം മുൻപാണ് നേത്രാവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം നേത്രാവതി പിണങ്ങി വീട്ടിലേക്ക് മടങ്ങിയിരുന്നു. നവീൻ തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മൂന്ന് ദിവസം മുൻപ് ആൽഡൂർ പൊലീസ് സ്റ്റേഷനിൽ നേത്രാവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രകോപിതനായ നവീൻ നേത്രാവതിയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേത്രാവതിയെ ഉടൻ ചിക്ക്മംഗളൂരു നഗരത്തിലെ മല്ലഗൗഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Exit mobile version