ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ സംഗീതം വച്ചതിനെ തുടര്‍ന്ന് ഒഡിഷയിലെ കോഴി ഫാമിലെ 60തോളം കോഴികള്‍ ചത്തു. ഒഡിഷയിലെ ബലാസോരെ ജില്ലയിലാണ് കേസിന് ആസ്പതമായ സംഭവം ഉണ്ടായത്. രഞ്ജിത്ത് പരിദ എന്നയാളുടെ ഫാമിലെ കോഴികളാണ് ചത്തത്. ഗ്രാമത്തില്‍ വിവാഹ ആഘോഷ ചടങ്ങിന് വരന്റെ വീട്ടില്‍ എത്തിയ സംഘമാണ് രാത്രിയോളം ഡിജെ പാര്‍ട്ടി നടത്തിയത്. ഒപ്പം തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതുമാണ് കൊഴികള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് പരാതിക്കാരന്‍ പറയുന്നു.
ഡിജെ പാര്‍ട്ടിയിലെ സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാന്‍ താന്‍ ആവിശ്യപ്പെട്ടിരുന്നതായി ഫാമുടമ പറയുന്നു. എന്നാല്‍ വിവാഹ സംഘം ആവിശ്യം അംഗീകരിച്ചില്ല. 2000ത്തോളം കോഴികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന ശബ്ദത്തിലുള്ള പാട്ട് കോഴികള്‍ ഹൃദയാഘാതമുണ്ടാക്കിയതാകാമെന്ന് ഡോക്ടര്‍ പറയുന്നത്. സംവത്തില്‍ പൊലീസ് കേസ് എടുത്തു
ENGLISH SUMMARY:DJ party held; About 60 chickens died, a farmer complained
You may also like this video