രോഗബാധിതനായി കളത്തിലിറങ്ങിയ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് ഷാങ്ഹായി ഓപ്പണ്‍ ടെന്നീസ് സെമിഫൈനലില്‍ പുറത്ത്. മൊണാക്കോയുടെ ലോക 204-ാം നമ്പർ താരം വാലന്റൈൻ വാച്ചറോട്ടിനോടാണ് ദ്യോക്കോ പരാജയപ്പെട്ടത്. സ്കോര്‍ 6–3, 6–4. ദ്യോക്കോ കോർട്ടിൽ ഛർദ്ദിക്കുകയും പലതവണ വൈദ്യചികിത്സ തേടുകയും ചെയ്തിരുന്നു. ഫ്രഞ്ച് താരം ആര്‍തര്‍ റിന്‍ഡര്‍നെക്കാണ് ഫൈനലില്‍ വാച്ചറോട്ടിന്റെ എതിരാളി. റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ് ആര്‍തര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. സ്കോര്‍ 4–6, 6–2, 6–4.
ദ്യോക്കോവിച്ച് ഫൈനല്‍ കാണാതെ പുറത്ത്

