Site icon Janayugom Online

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ദ്യോക്കോവിച്ച്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടത്തിന് പിന്നാലെ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച്. നാലാം സ്ഥാനത്തുനിന്നുമാണ് ദ്യോക്കോയുടെ കുതിച്ചുചാട്ടം. സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ദ്യോക്കോ തലപ്പത്തെത്തിയത്. ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്പാനിഷ് ഇതിഹാസം നദാലിന് റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടു. രണ്ടാം റാങ്കിലുണ്ടായിരുന്ന നദാലിന് നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. ആറാം സ്ഥാനത്താണ് നദാലിപ്പോള്‍.

Eng­lish Sum­ma­ry: Djokovic reclaims first place

You may like this video also

Exit mobile version