Site icon Janayugom Online

സോണിയഗാന്ധി കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്കില്ലെന്ന് ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് രാജ്യസഭാ സീറ്റ് നല്‍കുമന്ന് വാര്‍ത്ത നിഷേധിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും, ഉപമുഖ്യമന്ത്രുിയുമായ ഡി കെ ശിവകുമാര്‍.സംസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത വാര്‍ത്ത വ്യാജവും ഊഹാപോഹവും നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വരുന്ന 2024ലെ ലോക്സഭാ തെര‍ഞ‌്ഞെടുപ്പില്‍ സോണിയ ഗാന്ധി ഉത്തര്‍പ്രേദശിലെ റായ്ബറേലിയില്‍നിന്ന് മത്സിക്കില്ലെന്നും പകരം കര്‍ണാടകയില്‍ നിന്ന് രാജ്യസഭയില്‍ എത്തുമന്നും ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അത്തരത്തിലുള്ള വാർത്തകൾ എല്ലാം തെറ്റാണ്. ഒരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ല. നിങ്ങൾ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ എഴുതുകയാണ്. റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശിവകുമാർ പറഞ്ഞു.

1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ നിന്ന് ബിജെപിയുടെ മുതിർന്ന നേതാവ് സുഷമ സ്വരാജിനെ പരാജയപ്പെടുത്തിക്കൊണ്ട് സോണിയ ഗാന്ധി വിജയിച്ചിരുന്നു.ഇതിനിടെ മാണ്ഡ്യ ജില്ലയിലെ കേരഗോഡു ഗ്രാമത്തിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ നിന്ന് ഹനുമാൻ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശിവകുമാർ ബിജെപിക്കും ജെഡിഎസിനുമെതിരെ ആഞ്ഞടിച്ചു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കലാണ് അവരുടെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ, കന്നഡ പതാകകളല്ലാതെ മറ്റൊന്നും ഉയർത്തില്ലെന്ന് ബന്ധപ്പെട്ട പ്രാദേശിക സംഘടനയിൽ നിന്ന് കേരഗോഡു ഗ്രാമ പഞ്ചായത്ത് ഉറപ്പ് വാങ്ങിയിട്ടുണ്ട്. ദേശീയ പതാകയും ഭരണഘടനയും സംരക്ഷിക്കാനും ബഹുമാനിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.ഹർ ഘർ തിരംഗ ക്യാമ്പയിൻ നടത്തിയ ബിജെപി ഇപ്പോൾ അത് ഉപേക്ഷിച്ചോ എന്നും ശിവകുമാര്‍ ചോദിച്ചു

Eng­lish Summary:
DK Shiv­aku­mar says Sonia Gand­hi will not go to Rajya Sab­ha from Karnataka

You may also like this video:

Exit mobile version