തമിഴ്‌നാട്ടില്‍ നഗര പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയുടെ മുന്നേറ്റം. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഒമ്പത് മാസത്തെ ഭരണം വിലയിരുത്തുന്നതാകും തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു നിരീക്ഷണം.
ജനങ്ങള്‍ ഡിഎംകെയെ കൈവിട്ടിട്ടില്ലെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. ഡിഎംകെയുടെ സഖ്യകക്ഷികളും വിജയിച്ചിട്ടുണ്ട്പ്രതിപക്ഷമായ എഐഎഡിഎംകെയുമായുള്ള സഖ്യം വിട്ടാണ് ബിജെപി ഇത്തവണ മല്‍സരിച്ചത് എന്നത് ശ്രദ്ധേയമാണ്.
ബിജെപിയുടെ ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. 10 വര്‍ഷത്തിന് ശേഷം നടക്കുന്ന നഗര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 60 ശതമാനമായിരുന്നു. നടന്‍ വിജയുടെ ആരാധകര്‍ മല്‍സരിക്കുന്നുണ്ട്. കൂടാതെ എസ്ഡിപിഐയും മല്‍സര രംഗത്ത് സജീവമായിരുന്നു.
English Sumamry: DMK advances in Tamil Nadu elections
You may also like this video: