Site iconSite icon Janayugom Online

ഡിഎംകെ എല്ലാകാലത്തും മുസ്ലീം മതത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട് : ഉദയനിധി സ്റ്റാലിന്‍

ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ് നാട്ടിലെ സര്‍ക്കാരുകളും. ഡിഎംകെ പാര്‍ട്ടി എന്നി നിലയിലും മുസ്ലീംങ്ങളെയും ഇസ്ലാം മതത്തെയും സംരക്ഷിക്കാനാണ് ശ്രമച്ചിട്ടുള്ളതെന്ന് തമിഴ് നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ചെന്നൈയില്‍ നടന്ന ഇഫ്താന്‍ വിരുന്നിടെയാണ് മന്ത്രിയുടെ പരാമാര്‍ശം. ഇന്ത്യയിലുടനീളമുള്ള മുസ്‌ലിങ്ങളെ സംരക്ഷിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ പാതയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിഎംകെ എല്ലാ കാലത്തും ഇസ്‌ലാം മതത്തെയും മുസ്‌ലിങ്ങളെയും സംരക്ഷിക്കും. പണ്ട് കലൈഞ്ജര്‍ കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇന്ത്യയിലുടനീളമുള്ള മുഴുവന്‍ മുസ്‌ലിങ്ങളെയും സംരക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇന്ന് നമ്മുടെ നേതാവ് എം കെ സ്റ്റാലിനും കലൈഞ്ജറുടെ പാതയാണ് പിന്തുടരുന്നത്ഉദയനിധി വ്യക്തമാക്കി.ചടങ്ങിന് ശേഷം മാധ്യമങ്ങളെക്കണ്ട മന്ത്രി ഡിഎംകെ സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണത്തിലും തന്റെ പ്രതികരണമറിയിച്ചു. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ കോമഡി കാണിച്ച് ബിജെപി സമയം കളയുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞു

ബിജെപിയുടെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും വിഷയത്തെ ഗൗരവത്തോടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഡിഎംകെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങളുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തിയത്. 2011ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളില്‍ നിന്ന് എം കെ സ്റ്റാലിന്‍ 200 കോടി രൂപ കൈപ്പറ്റി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അണ്ണാമലൈ ഉയര്‍ത്തിയത്.

സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റേതുള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട അണ്ണാമലൈ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.അതേസമയം ബിജെപിയുടെ ആരോപണത്തെ നിയമപരമായി നേരിടാനാണ് ഡിഎംകെയുടെ തീരുമാനം. സംഘടനാ സെക്രട്ടറി ആര്‍.എസ് ഭാരതിയാണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

Eng­lish Summary:
DMK has always tried to pro­tect Mus­lim reli­gion: Udayanid­hi Stalin

You may also like this video:

Exit mobile version