Site iconSite icon Janayugom Online

അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഇന്ന്

ദത്ത് വിവാദ കേസില്‍ അനുപമ എസ് ചന്ദ്രന്റേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ സമിതി ഉത്തരവിടും. അനുപമയ്ക്കും അജിത്തിനും പരിശോധനയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും. പരിശോധന ഇന്ന് തന്നെ നടത്താനാണ് സാധ്യത. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് നടപടി. 

പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. മറ്റ് നടപടികള്‍ ഫലം അനുസരിച്ചായിരിക്കും പിന്നീട് നടക്കുക. കുടുംബകോടതി 30ന് കേസ് വീണ്ടും പരിഗണിക്കും. ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിനെ ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്. നിലവില്‍ പാളയത്തുള്ള സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞിനെ താമസിപ്പിച്ചിട്ടുള്ളത്. കുഞ്ഞിന്റെ ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ ഓഫിസര്‍ക്കാണ്.

ENGLISH SUMMARY:DNA test for baby of Anu­pa­ma today
You may also like this video

Exit mobile version