Site iconSite icon Janayugom Online

രാജ്യം വിടരുത്; സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യം

ദുബായില്‍ നിന്ന് ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യം. രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. എന്നാൽ കൊഫെപോസ കേസുള്ളതിനാല്‍ ജയിലില്‍ തുടരേണ്ടി വരും. ബംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ. കൂടാതെ കൂട്ടുപ്രതി തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂണ്‍ മൂന്നിന് പരിഗണിക്കും.

മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍ നിന്ന് ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യു ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. അറസ്റ്റിലാവുന്നതിന് മുമ്പ് നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജന്‍സ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Exit mobile version