Site icon Janayugom Online

ഭക്ഷണം കഴിക്കാന്‍ മാസ്ക് ഊരി മാറ്റേണ്ട; വൈറലായി വീഡിയോ, കാണാം

ചൈനയില്‍ കോവിഡ് രോവ്യാപനം ശക്തമാണ്. ഒമിക്രോണ്‍ വകഭേദമാ ബിഎഫ് 7 ആണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജാഗ്രതാ നടപടികള്‍ തുടങ്ങി. ജനങ്ങളോട് മാസ്ക് നിര്‍ബന്ധമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇപ്പോളിതാ ചൈനയില്‍ നിന്ന് കൊക്കിന്റെ ചുണ്ടിന് സമാനമായ ആകൃതിയിലുള്ള മാസ്ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. 

പതിമൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അനില്‍ കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രചരിക്കുന്നത്. നീളമുള്ള കൊക്കിന്റെ ആകൃതിയിലുള്ള ചുണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ തുറക്കുകയും ശേഷം അടയുകയും ചെയ്യുന്നത് കാണാന്‍ സാധിക്കും. സാധാരണ ഗതിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ മാസ്ക് മുഖത്ത് നിന്ന് ഊരി മാറ്റി വച്ചാണ് കഴിക്കുന്നത്. എന്നാല്‍ കൊക്കിന്റെ ആകൃതിയുള്ള മാസ്ക് മുഖത്ത് വെച്ച് കൊണ്ട് ഭക്ഷണം കഴിക്കാന്‍ സാധിക്കും.

Eng­lish Summary:Do not remove the mask to eat
You may also like this video

Exit mobile version