Site icon Janayugom Online

കുട്ടികളെ വളരെ ചെറുപ്പത്തില്‍ സ്കൂളില്‍ അയക്കരുത്: സുപ്രീം കോടതി

കുട്ടികളെ വളരെ ചെറുപ്പത്തില്‍ സ്കൂളിലേക്ക് അയക്കുന്നതിനെതിരെ സുപ്രീം കോടതി. രക്ഷിതാക്കളുടെ ഉത്കണ്ഠയെ തുടര്‍ന്ന് കൂട്ടികളെ വളരെ ചെറുപ്പത്തില്‍ സ്കൂളിലേക്ക് അയക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ് എന്ന മാനദണ്ഡം ചോദ്യം ചെയ്ത് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ധൃതി കൂട്ടുകയാണ്. രണ്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ സ്കൂളില്‍ വിടാനാണ് ആലോചിക്കുന്നത്. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും എം എം സുന്ദരേഷും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
അടുത്ത അധ്യായന വര്‍ഷം മുതല്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടാന്‍ ആറ് വയസെന്ന കുറഞ്ഞ പ്രായ മാനദണ്ഡം ചോദ്യം ചെയ്തുകൊണ്ടുള്ള രക്ഷാകര്‍ത്താക്കളുടെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. 2022 മാർച്ചിൽ പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പാണ് പ്രവേശന മാനദണ്ഡം ആറ് വർഷമാക്കിയത്.
ഇതിനെ ചോദ്യം ചെയ്താണ് രക്ഷാകര്‍ത്താക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: Do not send chil­dren to school at a very young age: Supreme Court

You may like this video also

Exit mobile version