Site iconSite icon Janayugom Online

സിഗരറ്റ് വലിക്കരുത് കഞ്ചാവാകാം; കഞ്ചാവ് ഉപയോഗം ഇനിയും തുടരുമെന്ന് അറസ്റ്റിലായ വ്‌ലോഗര്‍

ചീരയും കാബേജും കാരറ്റും പൊലെയൊക്കെയാണ് കഞ്ചാവ്. ഭൂമിയില്‍ വിത്ത് വീണ് മുളച്ചുവരുന്ന ഒരു ചെടിയാണത്. കഞ്ചാവ് ഒരു ഡ്രഗല്ല, മറിച്ച് പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നാണ്. തന്റെ ജീവിതവും ചോരയും കഞ്ചാവാണെന്നും അതിനിയും ഉപയോഗിക്കുമെന്നും മട്ടാഞ്ചേരി പുത്തന്‍ പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിന് കഴിഞ്ഞദിവസം നെവിന്‍ അഗസ്റ്റിന്‍ (34) അറസ്റ്റിലായിരുന്നു.

കഞ്ചാവ് ഉപയോഗം ഇനിയും തുടരുമെന്ന് വ്‌ലോഗര്‍ പൊലീസിന് മുന്നില്‍ പറഞ്ഞു. ഈ ലോകത്ത് ഏറ്റവും വിഷമുള്ളത് മനുഷ്യര്‍ക്കാണ്. ഞാന്‍ പ്രകൃതിയെ സ്‌നേക്കുന്നു. എന്റെ മതവും ദൈവവും പ്രകൃതിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖം ബാധിച്ച് എന്റെ സംസാര ശക്തിയും കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിനുള്ള സാമ്പത്തികശേഷി പാവപ്പെട്ടവനായ എനിക്കില്ലായിരുന്നു. ഒരു യോഗിയും വെള്ളക്കാരുമാണ് എന്നോട് പറഞ്ഞത് ഈ അസുഖത്തിനുള്ള ഏറ്റവും നല്ല മരുന്ന് കഞ്ചാവാണെന്ന്. അന്ന് തൊട്ടാണ് ഞാന്‍ കഞ്ചാവ് ഉപയോഗം ശീലമാക്കിയത്. അതിന് ശേഷമാണ് എനിക്ക് നന്നായി നടക്കാനും സംസാരിക്കാനും കഴിഞ്ഞത്.

സിഗരറ്റ് വലിക്കുന്നത് പ്രകൃതിക്ക് എതിരാണ്. സിഗരറ്റ് വലിക്കുന്നതിലൂടെ ക്യാന്‍സര്‍ ബാധിക്കും എന്നതിലുപരി പ്രകൃതിയെയും അത് മോശമായി ബാധിക്കും. നമ്മളെന്തിനാണ് പുകയില ഉപയോഗിക്കുന്നത് വഴി ചെടികളെക്കൂടി കൊല്ലുന്നതെന്നും അറസ്റ്റിലായ വ്‌ലോഗര്‍ ചോദിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും വ്‌ലോഗറും തമ്മില്‍ കഞ്ചാവ് ഉപയോഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നത് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ ട്രെയിന്‍ യാത്രക്കിടെ മോഷണം പോയെന്നാണ് അറിയുന്നത്. അതിന് ശേഷമാണ് ഈ ദൃശ്യങ്ങള്‍ പുറത്താവുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് വ്‌ലോഗറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്.

Eng­lish sum­ma­ry; Do not smoke cig­a­rettes; The arrest­ed vlog­ger will con­tin­ue to use cannabis

You may also like this video;

Exit mobile version