Site iconSite icon Janayugom Online

സ്കൂളില്‍ കണക്കും സയൻസും ഇംഗ്ലീഷിൽ പഠിക്കണ്ട; പ്രതിഷേധവുമായി അസം എംഎല്‍എ

അസമിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൂന്നാം ക്ലാസ് മുതല്‍ ഗണിതവും ശാസ്ത്രവും ഇംഗ്ലീഷില്‍ പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് റൈജോര്‍ ദള്‍ പ്രസിഡന്റ് അഖില്‍ ഗൊഗോയ് പ്രതിഷേധ സമരത്തില്‍. മൂന്ന് പാർട്ടി സഹപ്രവർത്തകർക്കൊപ്പം അസം സെക്രട്ടേറിയറ്റ് സമുച്ചയത്തിന് പുറത്തുള്ള ഡോ ബി ആര്‍ അംബേദ്‌കറിന്റെ പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധം. വിഷയം ചർച്ച ചെയ്യാൻ അസം അസംബ്ലിയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഒരു കൺവെൻഷൻ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 

മെഡിക്കൽ കോഴ്‌സുകൾക്കുള്ള പുസ്‌തകങ്ങൾ വിദ്യാർഥികൾക്കായി അസമീസിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കേശബ് മഹന്തയും അടുത്തിടെ പ്രസ്താവിച്ചിരുന്നതും ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും അസം ദേശീയ പരിഷത്തും ഇംഗ്ലീഷിനെ പഠന മാധ്യമമാക്കിയ മന്ത്രിസഭ തീരുമാനത്തെ എതിര്‍ത്തിരുന്നു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ സർക്കാർ മറ്റ് പ്രാദേശിക മീഡിയം സ്‌കൂളുകളിലും ഗണിതവും ശാത്രവും ഇംഗ്ലീഷിൽ പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മന്ത്രിസഭ ജൂലൈ 28ന് തീരുമാനിച്ചിരുന്നു. 

സംസ്ഥാന ബോർഡിന് കീഴിലുള്ള തിരഞ്ഞെടുത്ത ഹൈസ്കൂളുകൾ സിബിഎസ്ഇയിലേക്ക് മാറ്റുമ്പോൾ സ്കൂളുകളുടെയും കോളജുകളുടെയും പ്രാദേശിക ഭാഷയിലുള്ള പഠനം നിര്‍ത്തുമെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അറിയിച്ചു. സർക്കാർ ഇതര സ്കൂളിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുക്കുക എന്നതാണ് പ്രൊവിൻഷ്യലൈസേഷൻ കൊണ്ട് അർത്ഥമാക്കുന്നത്. 

Eng­lish Summary:Do not study maths and sci­ence in Eng­lish at school; Assam with protest
You may also like this video

Exit mobile version