Site iconSite icon Janayugom Online

യുദ്ധമെന്ന് പ്രയോഗിക്കരുത് ; മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി റഷ്യ

ഉക്രെയ്‌നിലെ ആക്രമണത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ. ഉക്രെയ്‌നിലെ സെെനിക നടപടിയെ വിശേഷിപ്പിക്കാന്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് റഷ്യന്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ ആക്രമണത്തെ വിശേഷിപ്പിക്കാന്‍ പ്രത്യേക സെെനിക നടപടി എന്ന വാക്ക് ഉപയോഗിക്കാനാണ് നിര്‍ദേശം. മുന്നറിയിപ്പ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലെെസന്‍സ് റദ്ദാക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

അധിനിവേശത്തിനെതിരെ റഷ്യക്കകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് യുദ്ധത്തിന് പകരം സെെനിക നടപടിയെന്ന് പ്രയോഗിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് രാജ്യത്തെ വിദ്യാലയങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.

സ്കൂളുകളിൽ യുദ്ധം പ്രമേയമാക്കി പ്രത്യേക സാമൂഹിക പഠന ക്ലാസുകളാണ് ചൊവ്വാഴ്ച മുതൽ തുടങ്ങിയത്. ടിക് ടോക് പോലുള്ള സമൂഹമാധ്യമ ആപ്പുകളിലൂടെ കുട്ടികൾ യുദ്ധവിരുദ്ധ ക്യാമ്പയിനുകളിൽ ആകൃഷ്ടരാവുന്നത് നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് സ്കൂളുകളിൽനിന്ന് കത്ത് നൽകിയതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

eng­lish summary;Do not use war; Rus­sia with instruc­tions to the media

you may also like this video;

Exit mobile version