യമുനയിൽ നിന്ന് ഒരു കവിൾ വെള്ളം കുടിക്കാൻ ധൈര്യമുണ്ടോയെന്നും അങ്ങനെ സംഭവിച്ചാൽ ഉറപ്പായും ആശുപത്രിയിൽ കണ്ടുമുട്ടാമെന്നും ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി ദേശിയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് രാഹുൽ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഞ്ചുവർഷം മുമ്പ് അധികാരത്തിലേറും മുമ്പ് യമുന നദി പൂർണമായും ശുദ്ധീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ചുവർഷം പിന്നിട്ടിട്ടും യമുന മലിനമായി തന്നെ തുടരുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
യമുനയിലെ വെള്ളം നിറഞ്ഞ കുപ്പിയും രാഹുലിന്റെ കൈയിലുണ്ടായിരുന്നു. മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സത്യേന്ദ്ര ജെയിൻ തുടങ്ങിയ നേതാക്കളെ എഎപിയുടെ കോർ നേതാക്കളായി വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലെയാകാൻ ശ്രമിക്കുകയാണ് കെജ്‌രിവാളെന്നും രാഹുൽ ആരോപിച്ചു. പുതിയ ഒരു രാഷ്ട്രീയ സമ്പ്രദായം കൊണ്ടുവരുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്. അഴിമതി തുടച്ചുനീക്കുമെന്നും. അഞ്ചുവർഷം കൊണ്ട് യമുനയിലെ വെള്ളം മുഴുവൻ ശുദ്ധീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

