Site icon Janayugom Online

ഒരാനയ്ക്ക് വേണ്ടി അമേരിക്കയും ബ്രിട്ടനും വൻ ശത്രുക്കളായി മാറിയ ചരിത്രം അറിയാമോ?

അങ്ങനെയും ഒരു ചരിത്രമുണ്ട്. അമേരിക്കയും ബ്രിട്ടനും ഭായി ഭായി ആന്നെന്ന് എല്ലാവർക്കും അറിയാം. ഒരു കാര്യത്തിനും അവർ പരസ്പരം കുറ്റപ്പെടുത്താറില്ല. അമേരിക്കക്കാരുടെ മുതുമുത്തച്ഛന്മാർ ബ്രിട്ടീഷുകാർ തന്നെയാണ് ബ്രിട്ടനിൽ നിന്നും പണ്ട് കുടിയേറിയവരുടെ പിൻതലമുറക്കാരാണ് ഇന്നത്തെ അമേരിക്കക്കാർ എന്നതാണ് വാസ്തവം.എന്നാലിവർ അപൂർവമായി തെറ്റിയ ചരിത്രവുമുണ്ട്. അവരുടെ ദേശീയ പത്രങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോർവിളിയും നടത്തിയിരുന്നു.പക്ഷെ ഇതൊക്കെ ഒരാനയ്ക്ക് വേണ്ടിയായിരുന്നു എന്നതാണ് അത്ഭുതം. 1860കളിലാണ് സംഭവം.ആഫ്രിക്കൻ കാടുകളിൽ നിന്നും നീഗ്രോ പിടിച്ച ഒരു ആനയെ ബ്രിട്ടനിലെ സുവോളജിക്കൽ മൃഗശാലയ്ക്ക് വിറ്റു. സാധാരണ ഒരാനക്കുട്ടിയായിരുന്നു അത്. ജംബോ എന്നായിരുന്നു പേര്.ജംബോയ്ക്ക് രണ്ട് വയസായപ്പോഴാണ് അതിന് അസാധാരണ വളർച്ച കണ്ട് തുടങ്ങിയത്. ഉയരവും വണ്ണവും കൂടി വന്ന ജംബോ മൃഗശാല സന്ദർശകരുടെ പ്രിയപ്പെട്ട കൂട്ടുകാരനായി.

താമസിക്കാതെ ജംബോ ആൾക്കാരെക്കൊണ്ട് ആന സവാരിയും തുടങ്ങി.വിക്ടോറിയ രാഞ്ജിയും വിന്‍സെന്റ് ചർച്ചിലും അടക്കം പ്രശസ്തരായവർ ജംബോയിൽ സവാരിചെയ്തവരാണ്. അമേരിക്കയിലടക്കം ലോക രാജ്യങ്ങളിലെല്ലാം ജംബോയുടെ പ്രസക്തി എത്തി. ഈ അവസരത്തിലാണ് അമേരിക്കൻ ബർണം സർക്കസ് കമ്പനി ഉടമ ബർണാമിന് ജംബോയെ സ്വന്തമാക്കാൻ മോഹം ഉദിച്ചത്. ബ്രിട്ടന്റെ അഭിമാനമായി മാറിക്കഴിഞ്ഞ ഈ ആനയെ നേരിട്ട് ചോദിച്ചാൽ കിട്ടില്ലെന്ന് 100 ശതമാനവും ബർണമിന് ഉറപ്പായിരുന്നു. ജംബോയെ കിട്ടാൻ സർക്കസ് ഉടമ ഒരു വളഞ്ഞ വഴി സ്വീകരിച്ചു. മൃഗശാലയിലെ ആന വിദഗ്ധനെ വശത്താക്കി. ആനയ്ക്ക് മദം ഇളകാൻ സാധ്യതയുണ്ടെന്ന് അയാളെക്കൊണ്ട് അധികൃതർക്ക് റിപ്പോർട്ട് കൊടുപ്പിച്ചു.വലിയ ശരീരമുള്ള ആനയ്ക്ക് മദമിളകിയാൽ അത് വലിയ ദുരന്തമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് ബര്‍ണം രംഗത്ത് വരുന്നത്. അയാൾ ജംബോയെ വാങ്ങാൻ തയ്യാറായി മൃഗശാലയെ വിവരം അറിയിച്ചു.നല്ലൊരു തുകയും വാഗ്ദാനം ചെയ്തു. ഇക്കാര്യം പുറത്തറിഞ്ഞതോടെ വൻ പ്രതിഷേധം ബ്രിട്ടണിൽ അരങ്ങേറി. വിദ്യാർത്ഥികളും യുവാക്കളും ദിവസങ്ങളോളം വൻ പ്രകടനങ്ങൾ നടത്തി.

ബ്രിട്ടനിലെ പത്രങ്ങൾ അമേരിക്കയുടേത് തരംതാഴ്ന്ന പണിയാണെന്ന് കടുത്ത ഭാഷയിൽ വിമർശനം അഴിച്ചുവിട്ടു. തിരിച്ച് അമേരിക്കൻ പത്രങ്ങളും ബ്രിട്ടനെ രൂക്ഷഭാഷയിൽ എതിർ വാദമുയർത്തി. ആനയെ കൊടുക്കാൻ ഇതിനിടയിൽ കരാർ ആയതിനാൽ മൃഗശാലയ്ക്ക് പിന്മാറാനും പറ്റുമായിരുന്നില്ല.അവസാനം കോടതി ഇടപെട്ടു. ജംബോയെ ബര്‍ണം സർക്കസ് കമ്പനിക്ക് വിട്ടുകൊടുക്കാൻ വിധിയായി. അങ്ങനെ വൻ എതിർപ്പുകൾക്കിടയിൽ ജംബോ അമേരിക്കയിലെത്തി. ബര്‍ണം ജംബോയെക്കൊണ്ട് കോടികൾ കൊയ്തു. അവസാനം ജംബോയുടെ ജീവിതം ദുഃഖകരമായി അവസാനിച്ചു. 1885 ൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി ജംബോ അന്ത്യശ്വാസം വലിച്ചു.

Eng­lish Sum­ma­ry: Do you know the his­to­ry of Amer­i­ca and Britain becom­ing great ene­mies for a election

You may also like this video 

Exit mobile version