Site iconSite icon Janayugom Online

48 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടറിന് ശിക്ഷ

സ്‌കോട്ട്‌ലൻഡിൽ ഇന്ത്യൻ വംശജന് ശിക്ഷ വിധിച്ച് ഗ്ലാസ്‌ഗോ ഹൈക്കോടതി. 48 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇന്ത്യൻ വംശജനായ 72 കാരൻ ഡോ. കൃഷ്ണ സിങിനെ കോടതി ശിക്ഷിച്ചത്. രോഗികളായി എത്തുന്നവരാണ് സിങിനെതിരെ പരാതി നല്‍കിയത്. മോശം രീതിയില്‍ പരിശോധന നടത്തുക, ചുംബനം, അശ്ലീല പരാമർശങ്ങൾ എന്നിവയാണ് പരാതിയില്‍ പറയുന്നത്.

സ്ത്രീ പരാതി നൽകിയതിനെ തുടർന്ന് 2018 ഏപ്രിലിൽ സ്‌കോട്ട്‌ലൻഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പാസ്‌പോർട്ട് സമർപ്പിച്ചാൽ സിങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ താൻ നിരപരാധിയാണെന്നും രോഗികൾ തെറ്റിദ്ധരിച്ചുവെന്നുമാണ് സിങ് അവകാശപ്പെടുന്നത്.

Eng­lish summary;Doctor of Indi­an ori­gin con­vict­ed for sex­u­al­ly harass­ing 48 women in Scotland

You may also like this video;

Exit mobile version