Site iconSite icon Janayugom Online

ഡോക്‌ടറുടെ കൈപ്പിഴ; ശസ്‌ത്രക്രീയക്കിടയിൽ 10 വയസുകാരന്റെ ഞരമ്പ് മുറിഞ്ഞു

ഡോക്‌ടറുടെ കൈപ്പിഴ മൂലം ഹെർണിയ ശസ്‌ത്രക്രീയക്കിടയിൽ 10 വയസുകാരന്റെ ഞരമ്പ് മുറിഞ്ഞു . തുടർന്ന് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരിതത്തിലായത്. രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും അറ്റുപോയ ഞരമ്പ് തുന്നിച്ചേർത്തിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ചിലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർ തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടർക്ക് 1500 രൂപയും കൈക്കൂലി നൽകിയതായും കുട്ടിയുടെ പിതാവ് അശോകൻ പറഞ്ഞു. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അശോകനും കുടുംബവും ഇതോടെ ദുരിതത്തിലായി. ഇപ്പോഴും പരസഹായമില്ലാതെ കുട്ടിക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അശോകൻ പറഞ്ഞു. 

Exit mobile version