വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസഹകരണ സമരം ആരംഭിച്ചു. കെജിഎംഒഎ അംഗങ്ങൾ എല്ലാ അവലോകന (ഓൺലൈനും ഫിസിക്കലും) യോഗങ്ങളും ട്രെയിനിംഗുകളും ബഹിഷ്കരിക്കും. ഇ സഞ്ജീവനിയിൽ നിന്ന് വിട്ടു നിൽക്കും. വിഐപി ഡ്യൂട്ടികൾ ബഹിഷ്കരിക്കും. സ്ഥാപനങ്ങൾക്ക് പുറത്തുള്ള ക്യാമ്പുകൾ, മേളകൾ തുടങ്ങിയവയിൽ പങ്കെടുക്കില്ല.
കൂടാതെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്നടക്കം വിട്ടു നിൽക്കാനുമാണ് കെജിഎംഒഎയുടെ തീരുമാനം. സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും 3: 1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നതും റൂറൽ — ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർധിപ്പിക്കാൻ നടപടിയാകുമെന്നും എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്സണൽ പേ വിഷയത്തിൽ ഉണ്ടായ നഷ്ടവും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ പരിഗണിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സംഘടന പ്രതിഷേധ പരിപാടികൾ മാറ്റിവച്ചതെന്നും എന്നാൽ ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്നുമാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.
English Summary: Doctors in non-cooperation again
You may like this video also