Site icon Janayugom Online

ഹൃദയ സ്തംഭനം തടയാൻ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍

ഹൃദയ സ്തംഭനത്തെ ചെറുക്കാന്‍ അപൂർവ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. അരുണാചൽ പ്രദേശിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിലെ (TRIHMS) ഡോക്ടർമാരും സംഘവുമാണ് ഹൃദയസ്തംഭനം തടയുന്നതിനുള്ള പ്രാഥമിക പ്രതിരോധത്തിനായി 3 ടെസ്‌ല എംആർഐ കോംപാറ്റിബിൾ ഡ്യുവൽ ചേംബർ ഓട്ടോമാറ്റിക് ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്റർ (എഐസിഡി)സ്ഥാപിച്ചത്.

രോഗിയായ 37കാരിക്ക് കാർഡിയാക് സാർകോയിഡോസിസും ഇടത് വെൻട്രിക്കുലാർ സിസ്റ്റോളിക് തകരാറുമുണ്ടായിരുന്നു.
70-ലധികം സ്ഥിരമായ പേസ്മേക്കർ ഇൻസ്റ്റാളേഷനുകൾ ഡോക്ടര്‍മാരുടെ സംഘം നടത്തിയിട്ടുണ്ട്. അതേസമയം തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച രോഗിയോടും അവരുടെ കുടുംബത്തോടും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ അനസ്‌തേഷ്യോളജി മേധാവി, ഓപ്പറേഷൻ തിയറ്ററിന്റെ ചുമതലയുള്ളവർക്കും, TRIHMS ഡയറക്ടറോടും സംസ്ഥാന സർക്കാരിനോടും ഡോക്ടര്‍മാരുടെ സംഘം നന്ദി അറിയിച്ചു. കാർഡിയോളജിസ്റ്റ് ഡോ.ആർ ഡി മെഗെജി, ഡോ.ടോണി ഈറ്റെ, കാത്ത് ലാബ് ടെക്‌നീഷ്യൻ നിലുത്പാൽ ഗോസ്വാമി, ഒ.ടി. നഴ്‌സിംഗ് ഓഫീസർ ജോറാം മോനി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേത്യത്വം നല്‍കിയ സംഘത്തിലുണ്ടായിരുന്നവര്‍. 

Eng­lish Summary:Doctors per­form rare surgery to pre­vent car­diac arrest

You may also like this video

Exit mobile version