Site icon Janayugom Online

പുടിനൊപ്പം മുഴുവന്‍ സമയവും ഡോക്ടര്‍മാര്‍; മുന്‍ ബ്രിട്ടീഷ് ചാരന്‍

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍ ക്രിസ്റ്റഫര്‍ സ്റ്റീലി പുടിന് ഗുരുതരമായ രോഗമുണ്ടെന്നും അദ്ദേഹത്തിനൊപ്പം ‍സദാസമയവും ഡോക്ടര്‍മാരുടെ സംഘം ഉണ്ടെന്നുമാണ് അവകാശവാദം.

ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമിടെ കൂടുതല്‍ തവണ ഇടവേള എടുക്കുന്നുണ്ടെന്നും പുടിന്‍ അവശനാണെന്നതിനു തെളിവായി സ്റ്റീലി ചൂണ്ടിക്കാട്ടുന്നു. ഇടവേളകളില്‍ വിദ‍ഗ്ധ സംഘം പുടിന് ആവശ്യമായ വെെദ്യസഹായം നല്‍കും. അദ്ദേഹത്തിന് ഗുരുതരമായ അസുഖമുണ്ട്. അത് എത്രത്തോളം മാരകമോ ഭേദമാക്കാനാകാത്തതോ ആണെന്ന് വ്യക്തമല്ല. ‍‍എന്നാല്‍ , അത് നിലവില്‍ റഷ്യയുടെ ഭരണത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ട്, സ്റ്റീൽ കൂട്ടിച്ചേർത്തു.

പുടിന് രക്താര്‍ബുദമുണ്ടെന്ന മുന്‍ റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അദ്ദേഹം ചര്‍ച്ചകളിൽ പങ്കെടുക്കാൻ ബോഡി ഡബിൾ ഉപയോഗിക്കുന്നതായും വാദങ്ങളുണ്ട്.

Eng­lish Sum­ma­ry: Doc­tors with Putin full time; For­mer British spy

You may like this video also

Exit mobile version