Site iconSite icon Janayugom Online

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നായയെ കൊണ്ടുവന്ന സംഭവം: ബ്ലോഗര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തി

dogdog

കേദാർനാഥ് ക്ഷേത്രത്തിലേക്ക് വളർത്തുനായയെ കൊണ്ടുപോയ നോയിഡ സ്വദേശിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിനുപിന്നാലെയാണ് അധികൃതരുടെ നടപടി. ചാർ ധാം യാത്രയ്ക്കിടെയാണ് നോയിഡ സ്വദേശിയായ വികാഷ് ത്യാഗി (33) തന്റെ വളര്‍ത്തുനായയെ കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

നായയുടെ മുൻകാലുകൾ പിടിച്ച് കേദാർനാഥ് ക്ഷേത്രത്തിന്റെ പുറത്തെ പരിസരത്തുള്ള ‘നന്ദി‘യുടെ പ്രതിമയിൽ തൊടുന്നതും ഒരു പുരോഹിതൻ വളർത്തുനായയ്ക്ക് തിലകം ചാര്‍ത്തുന്നതും വീഡിയോകളിലൊന്നിൽ കാണാം. വീഡിയോകൾ വൈറലായതോടെ ദൃശ്യങ്ങൾ ആളുകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭക്തർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ബുധനാഴ്ച ആവശ്യപ്പെട്ടു.
അതേസമയം നായയും ദൈവത്തിന്റെ സൃഷ്ടിയാണെന്നും കഴിഞ്ഞ നാല് വര്‍ഷങ്ങളായി താന്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതായും ത്യാഗി പറഞ്ഞു.

Eng­lish Sum­ma­ry: Dog brought to Kedar­nath tem­ple: FIR filed against blogger

You may like this video also

Exit mobile version