Site iconSite icon Janayugom Online

മിണ്ടാപ്രാണിയോട് ക്രൂരത; നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു; സംഭവത്തിൽ അന്വേഷണം

മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിൽ നായെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത് എന്ന് ബൈക്കിൽ സഞ്ചരിച്ചയാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ഈ ക്രൂരത ശ്രദ്ധയിൽപെട്ടത്. നായയെും വലിച്ചിഴച്ച് ബൈക്കിൽ കൊണ്ടുപോകുകയായിരുന്നു ബൈക്കിലുള്ളയാൾ. ഒരു കിലോമീറ്ററോളം ഇങ്ങനെ കൊണ്ടുപോയിട്ടുണ്ടെന്നാണ് വീഡിയോ പകർത്തിയ ആൾ പറയുന്നത്. യുവാവ് പിന്നാലെ വന്ന് ഇത് തടയുകയായിരുന്നു.

നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് എന്നായിരുന്നു ബൈക്കിലുള്ള ആൾ മറുപടി നൽകിയത്. നായയ്ക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് വീഡിയോ പകർത്തിയ യുവാവ് പറയുന്നു. തുടർന്ന് നായയെ ബൈക്കിലേക്ക് കയറ്റിവെച്ച് കൊണ്ടുപോകുന്നതും കാണാം. യുവാവ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ശേഷം എടക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയിട്ടുണ്ട്. ബൈക്കിന്റെ നമ്പർ വ്യക്തമായിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

eng­lish summary;dog was tied to the back of the bike and dragged; Inves­ti­ga­tion into the incident

you may also like this video;

Exit mobile version